ജി.എല്‍.പി.എസ് പെരുംപരമ്പ വാര്‍ഷികാഘോഷവും ബാലോല്‍സവും വാര്‍ഡ് മെമ്പര്‍ എം കെ ഭാവനിയമ്മ ഉത്ഘാടനം ചെയ്തു .കെ.എം പരമേശ്വരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു .പ്രധാനാധ്യാപിക പി.പി സരസ്വതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു .ബാലോത്സവവും നടത്തി. ബി.പി.ഒ ശ്രീ ഹരിശങ്കര്‍ ശ്രീ നീലകണ്ഠന്‍ നമ്പൂതിരി എന്ടോവ്മെന്റ്റ് വിതരണം ചെയ്തു. എടപ്പാള്‍ സി. സുബ്രമണ്യന്‍ മുഖ്യപ്രഭാഷണം നടത്തി,ഭാഷ മികവ് തെളിയിച്ച മൂന്ന് കുട്ടികള്‍ക്ക് സുബ്രമണ്യന്‍ മാസ്റ്ററുടെ വക സമ്മാനം നല്‍കി . തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ .

