Friday, 7 January 2022

< ജി.എൽ.പി.എസ് പെരുമ്പറമ്പ് 2022 ‍ിസംബര്‍ 21. 23 തിയ്യതികളിലായി റണ്ട ബാച്ചുകളിലായി നടത്തി. കുുട്ടികൾക്ക് കേക്ക്,ബിരിയാണി എന്നിവ വിതരണം ചെയ്തു. പുൽക്കൂട് ഒരുക്കുകയും കരോൾഗാനം ആലപിക്കുകയും സാന്താക്ലോസ് വേഷം കെട്ടി നടക്കുകയും ചെയ്തു

Sunday, 11 October 2020

 

സമ്പൂര്‍ണ്ണ ഡിജിറ്റല്‍ വിദ്യാലയ പ്രഖ്യാപനം - ജി.എല്‍.പി.എസ്.പെരുമ്പറമ്പ്

            


പൊതുവിദ്യാഭ്യാസ മേഖലയില്‍ കേരളം ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സംസ്ഥാനമായി പ്രഖ്യാപിച്ചതിന്റെ ഭാഗമായി പെരുമ്പറമ്പ് ജി.എല്‍.പി.സ്കൂള്‍ സമ്പൂര്‍ണ്ണ ‍‍ഡിജിറ്റല്‍ വിദ്യാലയമായി വാര്‍ഡ് മെമ്പര്‍ എം.കെ ഭവാനി അമ്മ നിര്‍വ്വഹിച്ചു. പ്രധാന അദ്ധ്യാപിക സരസ്വതി.പി.പി, പി.ടി.എ പ്രസിഡന്റ് നിസാറുദ്ദീന്‍.കെ , എസ്. ആര്‍.ജി. കണ്‍വീനര്‍ ഫാസില .ടി.എ ,സ്റ്റാഫ് സെക്രട്ടറി നീന എന്നിവര്‍ പ്രസംഗിച്ചു.ഗൂഗിള്‍ മീറ്റിലൂടെ രക്ഷിതാക്കളും പങ്കെടുത്തു.

Monday, 5 October 2020

 ഗാന്ധിജയന്തി   ആഘോഷം

ഈ   വര്‍ഷത്തെ  ഗാന്ധി ജയന്തി ഓണ്‍ലൈന്‍ ആയി ആഘോഷിച്ചു 

കുട്ടികള്‍ ഗാന്ധിവേഷം ധരിച്ചു കഥ ,കവിത പ്രസംഗം എന്നിവ അവതരിപ്പിച്ചു 

 അധ്യാപകദിനം   ആഘോഷിച്ചു 

ജി എല്‍ പി എസ് പെരുമ്പറ യില്‍ അധ്യാപകദിനം ഓണ്‍ലൈന്‍ ആയി ആഘോഷിച്ചു

Sunday, 28 July 2019

ചാദ്രദിനം   ആഘോഷിച്ചു 

ജി എൽ പി പെരുംപരമ്പ സ്കൂളിൽ ചാന്ദ്രാദിനം   വിപുലമായ പരിപാടികളോടെ   ആഘോഷിച്ചു .

അമ്മമാരുടെ    നേതൃത്വത്തിൽ   റോക്കറ്റ്‌   നിർമ്മാണ  നടന്നു .രാലി പ്ലേ  കാർഡ്  പതിപ്പ്   പ്രകാശനം 

തുടർന്ന് സൗ ര യൂ ഥ്   മാതൃക   അഭിനയവും ഉണ്ടായി പ്രധാനാധ്യാപിക ,സരസ്വതി പി പി ,നീന ഇ വി 

പ്രിയ ,സുജിത  കവിത രാജശ്രീ   ഫസീല സൈ ഫുന്നീസ  അരുണ  ശ്രുജിതാ  ലത ലൈല  എന്നിവർ 

നോതൃത്വ നൽകി .


Friday, 2 November 2018

        അക്കാദമിക്   മാസ്റ്റർ  പ്ലാൻ  നിർവഹണം
                   ഗണിത പഠനോപകരണ   പ്രദർശനവും
                      ജി എൽ പി പെരുമ്പറമ്പയിൽ   അക്കാദമിക്   മാസ്റ്റർ   പ്ലാൻ  നിർവഹണ  ഉദ്‌ഘാടനം   വാർഡ്   മെമ്പർ  എം .കെ  ഭവാനിയമ്മ   നിർവഹിച്ചു  ഈ  വർഷത്തെ   പദ്ധതികൾ ആയ   വായന ലേഖനം  ഗണിതോത്സവം   ഈസി  ഇംഗ്ലീഷ്  പരീക്ഷണം    എന്നി  പ്രവർത്തനങ്ങൾ   കുട്ടികൾ   അവതരിപ്പിച്ചു  തുടർന്ന്  ഗണിത  പഠനോപകരണങ്ങൾ   പ്രദർശനം നടന്നു   
നവകേരളം    കുട്ടികളുടെ   ഭാവനയിൽ
        ജി എൽ പി എസ്  പെരുമ്പറമ്പിൽ   നവകേരള   സൃ ഷ്‌ടി ക്കായി    എന്ന ആശയം   വരുന്ന  ചിത്രം  കുറിപ്പ്  കവിത   ഉണ്ടാക്കി .സ്കൂളിന്  ചുറ്റും  പ്രദർശിപ്പിച്ചു   കേരള  ഗാനം  പാടി  .

Friday, 17 March 2017

വാര്‍ഷികാഘോഷവും ബാലോത്സവവും

ജി.എല്‍.പി.എസ് പെരുംപരമ്പ   വാര്‍ഷികാഘോഷവും  ബാലോല്‍സവും വാര്‍ഡ്‌ മെമ്പര്‍  എം കെ  ഭാവനിയമ്മ  ഉത്ഘാടനം ചെയ്തു .കെ.എം പരമേശ്വരന്‍ മാസ്റ്റര്‍  അധ്യക്ഷത  വഹിച്ചു .പ്രധാനാധ്യാപിക പി.പി സരസ്വതി  റിപ്പോര്‍ട്ട്  അവതരിപ്പിച്ചു .ബാലോത്സവവും  നടത്തി. ബി.പി.ഒ ശ്രീ  ഹരിശങ്കര്‍   ശ്രീ  നീലകണ്ഠന്‍ നമ്പൂതിരി എന്ടോവ്മെന്റ്റ് വിതരണം  ചെയ്തു. എടപ്പാള്‍  സി. സുബ്രമണ്യന്‍  മുഖ്യപ്രഭാഷണം  നടത്തി,ഭാഷ  മികവ് തെളിയിച്ച  മൂന്ന്  കുട്ടികള്‍ക്ക് സുബ്രമണ്യന്‍ മാസ്റ്ററുടെ  വക  സമ്മാനം നല്‍കി . തുടര്‍ന്ന്   കുട്ടികളുടെ  കലാപരിപാടികള്‍   .










Tuesday, 28 February 2017

രസക്കൂട്ട്  പരീക്ഷണ മേള  . ജി.എല്‍.പി  പെരുംപരമ്പ  സ്കൂളില്‍  ശാസ്ത്ര
ദിനതോടനുബന്ധിച്ച്   എല്ലാ കുട്ടികള്‍ക്കും  പരീക്ഷണം   ചെയ്യാന്‍  അവസരം
ഒരുക്കി .ശാസ്ത്ര പരീക്ഷണ നൈപുണി  വികസിപ്പിക്കുക ,ശാസ്ത്രത്തില്‍  താല്പര്യം  വളര്‍ത്തുക ,എല്ലാവര്ക്കും  പരീക്ഷണം   ചെയ്യുന്നതിന്   അവസരം  സൃഷ്ടിക്കുക   എന്ന   ലക്ഷ്യത്തോടെ യാണ്  പരീക്ഷണ  മേള
സംഘടിപ്പിച്ചത് .എല്ലാ  ക്ലാസ്സ്‌  അധ്യാപകരും   നേതൃതം   നല്‍കി .



.



Friday, 27 January 2017

പൊതുവിദ്യാലയ സംരക്ഷണ യജ്ഞം

ജി.എല്‍.പി എസ് പെരുംപരമ്പ    പൊതുസംരക്ഷണ യജ്ഞം  വാര്‍ഡ്‌  മെമ്പര്‍  എം കെ   ഭാവനിയമ്മ   ഉദ്ഘാടനം  ചെയ്തു.രക്ഷിതാക്കള്‍  നാട്ടുകാര്‍ പൂര്‍വ വിദ്യാര്‍ തികള്‍ ,പൂര്‍വ  അധ്യാപകര്‍ ,രാഷ്ട്രീയ   പ്രവര്‍ത്തകര്‍   എന്നിവര്‍  പങ്കെടുത്തു
.

Saturday, 21 January 2017

മലയാള ത്തിളക്കം

മലയാള ത്തിളക്കം  ജി.എല്‍.പി. പെരുംപരംബയില്‍   മലയാള ത്തിലക്കതിന്റെ   ഭാഗമായി  ട്രൈ ഔട്ട്‌ ക്ലാസ്സ്‌ നടന്നു .3 ,4 ക്ലാസിലെ   കുട്ടികള്‍ക്കാണ്   പരിശീലനം   നടന്നത് .കുട്ടികള്‍ ക്ക്   നല്ല  മാറ്റം   പ്രകടമായി . രണ്ടാം  ദിവസം  ഉച്ചയ്ക്ക്  ശേഷം  സി.പി.ടി എ   നടന്നു കുട്ടികളില്‍  ഉച്ചാരണം .പറഞ്ഞു  എഴുത്ത്   എന്നിവയുടെ പ്രാധാന്യം   വ്യക്തമാക്കി .



Thursday, 22 December 2016

ക്രിസ്മസ് ആഘോഷത്തിനു തുടക്കം

ജി.എല്‍.പി  പെരുംപരമ്പ  സ്കൂളില്‍   ക്രിസ്മസ്  ആഘോഷത്തിനു   തുടക്കം   കുറിച്ച്   കുട്ടികള്‍  ചിത്രം   വരയ്ക്കുന്നു .

Wednesday, 21 December 2016

അറബിക് ദിനാചരണം

ജി/എല്‍.പി.എസ്  പെരുംപരമ്പ അറബിക്  ദിനാ ചരണത്തിന്‍റെ  ഭാഗമായി   എല്ലാ   കുട്ടികളുടെയും   രചനകള്‍   ഉള്‍പ്പെടുത്തിയ   മാഗസിന്‍  അനൂര്‍   പ്രകാശനം   ചെയ്തു .മുന്‍ പ്രധാനാധ്യാപകന്‍  ടി.പി. മാധവന്‍  മാസ്റ്റര്‍ .കെ.എം. പരമേശ്വരന്‍  മാസ്റ്റര്‍ , പി.ടി എ  പ്രസിഡണ്ട്‌   നിമിത എന്നിവര്‍  ചടങ്ങില്‍  പങ്കെടുത്തു.ടി എ  ഫാസില ടീച്ചര്‍  നേതൃത്ത്വം നല്‍കി .

Monday, 5 December 2016

കലാമേള വിജയികള്‍


വി കലാംഗ ദിനാചരണം

 വി കലാംഗ   ദിനാചരണം..ജി.എല്‍.പി.പെരുംപരമ്പ  പൂര്‍വ   വിദ്യാര്‍ത്ഥിയുമായി  അഭിമുഖം നടത്തി .കുട്ടികളുടെ  പ്രത്യേക അസംബ്ലി  നടത്തി.വാര്‍ഡ്‌ മെമ്പര്‍

എം.കെ ഭാവനിയമ്മ  കുട്ടികള്‍ക്ക്  ഉപഹാരം  നല്‍കി.